എഴുകുംവയല്‍ കുരിശുമല കയറി ആയിരങ്ങള്‍
എഴുകുംവയല്‍ കുരിശുമല കയറി ആയിരങ്ങള്‍
ഇടുക്കി: ഇടുക്കി രൂപതാ തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്. വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്ന് നടന്ന പരിഹാര പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ 9.30ന് മലയടിവാരത്തുള്ള കപ്പേളയില്‍ നിന്നാരംഭിച്ച പരിഹാര പ്രദക്ഷിണത്തിനും കുര്‍ബാനയ്ക്കും ഇടുക്കി രൂപതാ് വികാരി ജനറല്‍ ഫാ. ജോസഫ് നരിതൂക്കില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകിട്ട് 5.45ന് നടക്കുന്ന പരിഹാര പ്രദക്ഷിണത്തിന് തീര്‍ഥാടക പള്ളി ഡയറക്ടര്‍ ഫാ. ജോസഫ് ചുനയന്‍മാക്കല്‍ നേതൃത്വം നല്‍കും. 27ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനം കുരിശുമലയിലേയ്ക്ക് നടക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ 5മുതല്‍ കട്ടപ്പനയില്‍നിന്നും രാവിലെ 7 മുതല്‍ നെടുങ്കണ്ടന്നുനിന്നും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഡയറക്ടര്‍ ഫാ. ജോസഫ് ചുനയന്‍മാക്കല്‍ അറിയിച്ചു.
What's Your Reaction?