സാന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു
സാന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു

ഇടുക്കി: കട്ടപ്പന പവര്‍ ഇന്‍ ജീസസ് ഹിന്ദി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. അശോക ജങ്ഷനില്‍ നിന്നാംരംഭിച്ച റാലി ടൗണ്‍ ചുറ്റി മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു. സാന്താള്‍ ലഹളയുടെ നായകന്‍മാരായ സിദോ മുര്‍മു, കാല്‍ഹു മുര്‍മു എന്നിവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സന്താള്‍ഫുല്‍ക്രാന്തിയില്‍ ബ്ര. വിന്‍സന്റ് തോമസ് അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സിജു ചക്കുംമൂട്ടില്‍, വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. ബിനോയി പി ജേക്കബ്, ജോര്‍ജ് ജേക്കബ്, ജേക്കബ് അബ്രഹാം, ജോര്‍ജ് ഒഴാക്കല്‍, പാസ്റ്റര്‍ രാജേഷ് തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






