ആശ്വാസം: വെള്ളിച്ചെണ്ണ വില കുറയുന്നു
ആശ്വാസം: വെള്ളിച്ചെണ്ണ വില കുറയുന്നു

ഇടുക്കി: ഓണക്കാലത്തിന് തൊട്ടുമുമ്പ് വെളിച്ചെണ്ണ വില കുറയുന്നു. തേങ്ങയുടെയും കൊപ്രയുടെയും വില ഇടിഞ്ഞതോടെയാണ് വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ് വന്നത്. വരുംദിവസങ്ങളില്‍ വില കൂടുതല്‍ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബ ബജറ്റ് താളം തെറ്റിച്ച് തേങ്ങ, വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഓണക്കാലം മുതലാണ് വില വര്‍ധന ആരംഭിച്ചത്. കൊപ്രയുടെയും തേങ്ങയുടെയും ലഭ്യതക്കുറവായിരുന്നുകാരണം. എന്നാല്‍ ഓണത്തിന് ഏതാനും ദിവസങ്ങള്‍മാത്രം ശേഷിക്കെ വില കുറയുന്നത് സാധാരണകാര്‍ക്ക് ആശ്വാസമാകും. വിപണിയില്‍ പച്ചതേങ്ങ കൂടുതലായി എത്തിതുടങ്ങിയിട്ടുണ്ട്. തേങ്ങാവില 80 രൂപ വരെയെത്തിയിരുന്നു. ആഴ്ചകള്‍ക്കിടെ 20 മുതല്‍ 25 രൂപ വരെ കുറഞ്ഞു. ആട്ടിയ വെളിച്ചെണ്ണ വില 500 കടന്നിരുന്നു. ഇപ്പോള്‍ 470 രൂപയായി കുറഞ്ഞു. 310 രൂപയായിരുന്ന കൊപ്ര വില 250 രൂപലെത്തി.
കഴിഞ്ഞ ഓണക്കാലത്തിന് മുമ്പ് കൊപ്രയ്ക്ക് 112 രൂപയും ആട്ടിയ വെളിച്ചെണ്ണയ്ക്ക് 285 രൂപയുമായിരുന്നു. ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസമായി വില കുറഞ്ഞത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൂടുതലായി തേങ്ങ എത്തുന്നുണ്ട്.
What's Your Reaction?






