പള്ളിക്കവല നടപ്പാതയിലെ കുഴി: വാഴ നട്ട് പ്രതിഷേധിച്ച് ചിരി ക്ലബ്
പള്ളിക്കവല നടപ്പാതയിലെ കുഴി: വാഴ നട്ട് പ്രതിഷേധിച്ച് ചിരി ക്ലബ്

കട്ടപ്പന :പള്ളിക്കവല റോഡിലെ നടപ്പാത നന്നാക്കാത്തതിനെതിരെ മലയാളി ചിരി ക്ലബ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചു. പള്ളിക്കവലയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന നടപ്പാതയിലാണ് അപകട ഭീഷണി. അടിയന്തരമായി ഇവിടം കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






