വിദ്യാരംഗം കലാ സാഹിത്യവേദി കട്ടപ്പന ഉപജില്ലാ സര്‍ഗോത്സവം നടത്തി
വിദ്യാരംഗം കലാ സാഹിത്യവേദി കട്ടപ്പന ഉപജില്ലാ സര്‍ഗോത്സവം നടത്തി
ഇടുക്കി: വിദ്യാരംഗം കലാ സാഹിത്യവേദി കട്ടപ്പന ഉപജില്ലാ സര്‍ഗോത്സവം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കഥാരചന, കവിതാ രചന, പുസ്തകാസ്വാദനം, കാവ്യാലാപനം അഭിനയം, ചിത്ര രചന, നാടന്‍ പാട്ട് എന്നിവയില്‍ ശില്‍പശാലയും മത്സരങ്ങളും നടത്തി. പ്രിന്‍സിപ്പല്‍ മിനി ഐസക്ക് അധ്യക്ഷയായി. നോവലിസ്റ്റ് പുഷ്പമ്മ എസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജശേഖരന്‍ സി, നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ ജോര്‍ജ് ജേക്കബ്, വിദ്യാരംഗം കണ്‍വീനര്‍ പ്രീത കെ എസ്, ഹെഡ്മിസ്ട്രസ് റാണി ദീപ, ഗീത ആര്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
What's Your Reaction?