കൗതുക കാഴ്ച ഒരുക്കി ചന്ദ്രനു ചുറ്റും പ്രകാശ വലയം
കൗതുക കാഴ്ച ഒരുക്കി ചന്ദ്രനു ചുറ്റും പ്രകാശ വലയം

നിലവിൽ കേരളത്തിൽ തെളിഞ്ഞ ആകാശമുള്ള പലയിടങ്ങളിലും ചന്ദ്രനു ചുറ്റും ഒരു വലിയ പ്രകാശവലയം ദൃശ്യമാകുന്നുണ്ട്. ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ഐസ് പരലുകളിൽ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലം ആണ് ഇത് രൂപം കൊള്ളുന്നത്. ഇതിനെ ലൂണാർ ഹാലോ അല്ലെങ്കിൽ മൂൺ ഹാലോ എന്നാണ് വിളിക്കുക. സൂര്യന് ചുറ്റും ഇത് പോലെ സംഭവിക്കാം അതിനെസൺ ഹാലോ അഥവാ സോളാർ ഹാലോ എന്ന് വിളിക്കും.
What's Your Reaction?






