ഇടിമിന്നലിൽ വീണ്ടും വൻ നാശനഷ്ടം
ഇടിമിന്നലിൽ വീണ്ടും വൻ നാശനഷ്ടം

തുലാവർഷ മഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. ഈട്ടിത്തോപ്പ് ചെമ്പകശ്ശേരി പ്രഭാകരന്റെ വീടാണ് ഭാഗികമായി തകർന്നത്.കഴിഞ്ഞ ഒരാഴ്ചക്കാലമായി തുലാവർഷ മഴ തിമിർത്ത് പെയ്യുകയാണ്. മിന്നലോട് കൂടിയ ശക്തമായ മഴഭീതിയിലാണ് മലയോര മേഖല.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഉണ്ടായ ഇടിമിന്നലിലാണ് പ്രഭാകരന്റെ വീട് ഭാഗികമായി തകർന്നത്.വീടിന്റെ മുകൾ ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു.പ്രഭാകരനും ഭാര്യയും മകനുമാണ് വീടിനുള്ളിൽ സംഭവ സമയം ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
What's Your Reaction?






