പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി 

പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി 

Jun 25, 2026 - 13:50
 0
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് വകുപ്പ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പരിപാടികള്‍ നടത്തി. സമൂഹത്തില്‍ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതരമായ സാമൂഹിക, ആരോഗ്യ, മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവല്‍കരിക്കുകയും ലഹരിമുക്ത ജീവിതശൈലിയിലേക്ക് യുവജനങ്ങളെ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍, വണ്ടന്‍മേട് സെന്റ് ആന്റണീസ് ഹെസ്‌കൂള്‍, ആമയാര്‍ എഇഎസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍  ബോധവത്കരണ ക്ലാസുകള്‍ നടത്തി. ക്ലാസുകളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങള്‍, യുവജനങ്ങളില്‍ ഉണ്ടാകുന്ന ശാരീരികമാനസിക പ്രത്യാഘാതങ്ങള്‍, പഠനത്തില്‍ ഉണ്ടാകുന്ന ഇടിവ്, കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന തകര്‍ച്ച, സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു. ലഹരി ഉപയോഗത്തിലേക്ക് യുവാക്കളെ നയിക്കുന്ന കാരണങ്ങള്‍, അതില്‍ നിന്ന് മാറിനില്‍ക്കാനുള്ള മാര്‍ഗങ്ങള്‍, കൗണ്‍സിലിങ്, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി. തുടര്‍ന്ന് പുളിയന്‍മല ടൗണില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചു.  ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും യുവജനങ്ങളുടെ പങ്ക് അതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
 ഡയറക്ടര്‍ ഫാ. ലിജോ കൊച്ചുവീട്ടില്‍, അധ്യാപകര്‍, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow