ടീച്ചേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡുമായി മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി
ടീച്ചേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡുമായി മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി
ഇടുക്കി: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി, മികച്ച സ്‌കൂള്‍- കോളേജ് അധ്യാപകര്‍ക്ക് ടീച്ചേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മികച്ച അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് പുരസ്‌കാരം. കട്ടപ്പന നഗരസഭയിലെയും കാഞ്ചിയാര്‍, ഇരട്ടയാര്‍ പഞ്ചായത്തുകളിലെയും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് കുറഞ്ഞത് 5 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടാകണം. ഓരോ വിഭാഗത്തിലും ഒരുസ്‌കൂളില്‍/കോളേജില്‍നിന്ന് ഒരാളെ മാത്രമേ നാമനിര്‍ദേശം ചെയ്യാന്‍ പാടുള്ളൂ. അപേക്ഷകര്‍ സ്ഥാപന മേധാവിയില്‍നിന്നോ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്നോ ശുപാര്‍ശ കത്ത് ഹാജരാക്കണം. 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. www.lionsgreencitykattappana.com എന്ന വെബ്സൈറ്റിലെ രജിസ്ട്രേഷന്‍ ഫോം ഉപയോഗിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് കോര, അമല്‍ മാത്യു, അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?