തോപ്രാംകുടി വിശ്വമാതാ ഗുരുകുല ആശ്രമം വാര്‍ഷികം 11, 12, 13 തീയതികളില്‍
തോപ്രാംകുടി വിശ്വമാതാ ഗുരുകുല ആശ്രമം വാര്‍ഷികം 11, 12, 13 തീയതികളില്‍
ഇടുക്കി: തോപ്രാംകുടി വിശ്വമാതാ ഗുരുകുല ആശ്രമം വാര്‍ഷികവും മംഗള ചണ്ഡികാ ഹവനവും സന്യാസി ദീക്ഷയും 11, 12, 13 തീയതികളില്‍ നടക്കും. 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ സംസാരിക്കും. തുടര്‍ന്ന് ആചാര്യവരണം, വാസ്തുഹോമം, കാപ്പ് കെട്ടല്‍, ഇഷ്ടി പൂജ, ഭൂമിപൂജ, ഹോമകുണ്ഡ നിര്‍മാണം, കലശ സ്ഥാപനം, മംഗളാരതി, അന്നപ്രസാദം, തുടര്‍ന്ന് ഭക്തിഗാനസുധ. 12ന് രാവിലെ 7 മുതല്‍ അഗ്നി സ്ഥാപനം, ദിക് പാലക ബന്ധനം, കലശപൂജ, ഗണപതിഹവനം, ഗായത്രി ഹവനം, നവഗ്രഹവനം, നക്ഷത്ര ഹവനം, മഹാലക്ഷ്മി ഹവനം, മൂലമന്ത്ര ഹോമം, മംഗള ആരതി, അന്ന പ്രസാദം, മൂന്നിന് പ്രണവസാധന സമേതം, സുദര്‍ശന ഹോമം, മൃത്യുഞ്ജയ ഹോമം, മഹാദീപാരാധന, അന്നപ്രസാദം. 13ന് രാവിലെ 7 മുതല്‍ മൂലമന്ത്രഹോമം, വേദപാരായണം, ദേവീമാഹാത്മ്യ പാരായണം, മഹാന്വാസ സമേതം, വസോര്‍ധാര, മംഗള ചണ്ഡികാ ഹവനം, മഹാപൂര്‍ണാഹൂതി, ആശിര്‍വാദം, മന്ത്രപുഷ്പം, മഹാദീപാരാധന, അന്നപ്രസാദം, തുടര്‍ന്ന് ആലുവ സുദര്‍ശന്‍ നയിക്കുന്ന ഭക്തിഗാനസുധ. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി വിശ്വാനന്ദ സരസ്വതി, സംഗമേശാനന്ദ സരസ്വതി, വിനോദ് ശര്‍മ, കെ ടി സുരേഷ്, പി പി രേഖ, സി എന്‍ രൂപിക എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?