കഞ്ഞിക്കുഴിയില്‍ പൊതുകുളവും മോട്ടോറുകളും സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു  

കഞ്ഞിക്കുഴിയില്‍ പൊതുകുളവും മോട്ടോറുകളും സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു  

Sep 4, 2026 - 10:33
 0
കഞ്ഞിക്കുഴിയില്‍ പൊതുകുളവും മോട്ടോറുകളും സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു  
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പൊതുകുളവും മോട്ടോറുകളും സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കഞ്ഞിക്കുഴി വട്ടോന്‍പാറയില്‍ നിര്‍മിച്ച കുളം മൂടിയിരുന്ന നെറ്റും വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ ഹോസുകളുമാണ് കത്തിനശിച്ചത്. പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുളമാണിത്. സംരക്ഷണ നെറ്റ് കത്തി ഉരുകി കുളത്തില്‍ വീണതോടെ പ്രദേശത്തെ ശുദ്ധജല വിതരണം പൂര്‍ണമായും നിലച്ചു. കുടിവെള്ള സ്രോതസ്സ് തകര്‍ത്ത സാമൂഹികവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ഷാജി വാഴക്കാല ആവശ്യപ്പെട്ടു. സംഭവത്തില്‍ കഞ്ഞിക്കുഴി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow