കട്ടപ്പന നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു
കട്ടപ്പന നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുകൂടി കടന്നുപോകുന്ന കൈത്തോട് ശുചീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുസ്ഥലങ്ങളിലും തോടുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യും. കൊതുക് നശീകരണത്തിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഫോഗിങ്, ക്ലോറിനേഷന്‍ എന്നിവ നടത്തും. വീടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
നഗരസഭയുടെ ഈ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. തോടിന് ഇരുവശത്തെയും കാടുപടലങ്ങള്‍ നീക്കിയതിനൊപ്പം തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസിറ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
പൊതുജനങ്ങള്‍ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ സഹകരിക്കണമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, കൗണ്‍സിലര്‍മാരായ സി ആര്‍ മുരളി, രമേശ് പി ആര്‍, സോണിയ ജെയ്ബി, ബീനാ ടോമി , രജ്ഞിനി സജീവ്, ലിസി ജോണി, മഞ്ചു സതീഷ്, അതുല്യ ഗോപേഷ് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?