ദേവികുളത്ത് വോട്ടുവിഹിതം വര്‍ധിപ്പിച്ച് എന്‍ഡിഎ

ദേവികുളത്ത് വോട്ടുവിഹിതം വര്‍ധിപ്പിച്ച് എന്‍ഡിഎ

May 5, 2026 - 16:36
 0
ദേവികുളത്ത് വോട്ടുവിഹിതം വര്‍ധിപ്പിച്ച് എന്‍ഡിഎ
This is the title of the web page

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ദേവികുളം മണ്ഡലത്തില്‍ വോട്ടുനില മെച്ചപ്പെടുത്തി എന്‍ഡിഎ. 2021ല്‍ 4713 വോട്ടായിരുന്നു എന്‍ഡിഎ നേടിയതെങ്കില്‍ ഇത്തവണ അത് 15032 വോട്ടുകളായി ഉയര്‍ന്നു. സിപിഎമ്മിനോടും എല്‍ഡിഎഫിനോടും കലഹിച്ച് ബിജെപിയിലെത്തിയ എസ് രാജേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡിഎയ്ക്ക് മുതല്‍കൂട്ടായി.
2021ല്‍ അഡ്വ. എ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ രഹസ്യമായി ശ്രമിച്ചുവെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം സിപിഎമ്മുമായി കലഹിച്ച് തുടങ്ങിയത്.കലഹം നീണ്ടതോടെ രാജേന്ദ്രന്‍ സിപിഐഎം വിടുമെന്ന അഭ്യൂഹം ഉയര്‍ന്നു.എം എം മണിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി പല തവണ എസ് രാജേന്ദ്രന്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ശരി വച്ച് എസ് രാജേന്ദ്രന്‍ ബിജെപിയുടെ ഭാഗമായി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയുമായി. എസ് രാജേന്ദ്രന്റെ രംഗപ്രവേശം എന്‍ഡിഎയ്ക്കും ബി ജെ പിക്കും 2026 ലെ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്തംഗവും 3 തവണ എംഎല്‍എയുമായി തോട്ടം മേഖലയില്‍ രാജേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനമാണ് വോട്ടുനേട്ടത്തിന് പിന്നില്‍. മൂന്നാര്‍ മേഖലയില്‍ എല്‍ഡിഎഫിന് ലഭിച്ചിരുന്ന വന്‍ ലീഡ് കുറഞ്ഞത് യുഡിഎഫിന്റെ വിജയത്തിന് കാരണമായി.  ഇടമലക്കുടി, വട്ടവട, മൂന്നാര്‍, ദേവികുളം മേഖലകളില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച ലീഡ് പകുതിയാക്കി കുറക്കാന്‍ എസ് രാജേന്ദ്രന് കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.വിജയിക്കുക എന്നതിലുപരി എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു എസ് രാജേന്ദ്രന്റെ ലക്ഷ്യം. 2021ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നതായിരുന്നു ആരോപണമെങ്കില്‍ ഇത്തവണ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ പരസ്യമായി എസ് രാജേന്ദ്രന്‍  ഗോഥയിലിറങ്ങിയ തെരഞ്ഞെടുപ്പ് കാലം കൂടിയാണ് കഴിഞ്ഞുപോകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow