സ്വാതന്ത്ര്യദിന പരേഡില്‍ ഒന്നാം സ്ഥാനം നേടി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലെ എന്‍സിസി നേവല്‍ കേഡറ്റ്
സ്വാതന്ത്ര്യദിന പരേഡില്‍ ഒന്നാം സ്ഥാനം നേടി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലെ എന്‍സിസി നേവല്‍ കേഡറ്റ്
ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഇടുക്കി ഐഡിഐ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലെ എന്‍സിസി നേവല്‍ കേഡറ്റുകള്‍. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 21ലേറെ എന്‍സിസി യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, റോയി കെ പൗലോസ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.വിജയം കൈവരിച്ച മുഴുവന്‍ നേവല്‍ കേഡറ്റുകള്‍ക്കും പരിശീലകരായ സജി, ഷീന, സീനിയര്‍ എന്‍സിസി ട്രെയിനര്‍ അഖില്‍, ഡ്രൈവര്‍മാരായ മനോജ്, അനില്‍ എന്നിവരെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.
What's Your Reaction?