വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഇടുക്കി: വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ കട്ടപ്പന റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്വിസ് മത്സരം, കളറിങ് മത്സരം, ദേശഭക്തിഗാനം, ദേശഭക്തിനൃത്തം, പ്രസംഗം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ നടന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസ്സി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അന്‍സീന, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കട്ടപ്പന റോട്ടറി ക്ലബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളില്‍ ദേശീയബോധം വളര്‍ത്തുന്നതിനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ആഘോഷം മികച്ച വേദിയായി.
What's Your Reaction?