ആദിദേവിന് ഇനി സ്‌നേഹത്തണല്‍: സംരക്ഷണം ഉറപ്പാക്കി സിഡബ്ല്യുസി    

ആദിദേവിന് ഇനി സ്‌നേഹത്തണല്‍: സംരക്ഷണം ഉറപ്പാക്കി സിഡബ്ല്യുസി    

Aug 16, 2026 - 11:27
 0
ആദിദേവിന് ഇനി സ്‌നേഹത്തണല്‍: സംരക്ഷണം ഉറപ്പാക്കി സിഡബ്ല്യുസി    
This is the title of the web page

ഇടുക്കി: കുമളി പഞ്ചായത്തിലെ വള്ളക്കടവ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട നാലരവയസ്സുകാരന്‍ ആദിദേവിന് ആരോഗ്യപരിചരണവും സംരക്ഷണവും ഉറപ്പാക്കി ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കഴിഞ്ഞ ജൂലൈ 13ന് വള്ളക്കടവില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് കുട്ടിക്ക് പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ജൂലൈ 17ന് കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. ഒരു മാസത്തെ തുടര്‍ചികിത്സയും പരിചരണവും ലഭ്യമാക്കിയിട്ടുണ്ട്.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുട്ടിക്ക് ആവശ്യമായ പരിചരണം വീട്ടില്‍നിന്ന് ലഭിക്കാത്ത  സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിഡബ്ല്യുസി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും തുടര്‍നടപടികള്‍ സ്വീകരിച്ചത്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, സുരക്ഷ, ദീര്‍ഘകാല വളര്‍ച്ച എന്നിവ ഉറപ്പാക്കുന്നതിനായി തൊടുപുഴയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനിലയും പുനരധിവാസവും നിരന്തരം നിരീക്ഷിക്കുമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള എല്ലാ സംരക്ഷണ നടപടികളുംഉറപ്പാക്കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow