വോട്ട് ബോധവത്കരണവുമായി ചിത്രകല ക്യാമ്പ്
വോട്ട് ബോധവത്കരണവുമായി ചിത്രകല ക്യാമ്പ്

ഇടുക്കി: സജിദാസ് ക്രിയേറ്റീവ് അക്കാദമിയും, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും സംയുക്തമായി വോട്ട് ബോധവൽക്കരണ ചിത്രകല ക്യാമ്പ് നടത്തി. നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു . എന്തിന് വോട്ട് ചെയ്യണം, വോട്ട് ചെയ്താൽ എന്താണ് ഗുണം, വോട്ട് അവകാശം എങ്ങനെ ഉപയോഗിക്കാം, തുടങ്ങി വോട്ട് രേഖപ്പെടുന്നതിന്റെ പ്രാധാന്യത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന മികച്ച ആശയങ്ങൾ ഉൾപ്പെടുത്തിയാണ് കുട്ടികൾ ചിത്രം വരച്ചത്. പ്രമുഖ കാർട്ടൂണിസ്റ്റും ചിത്രകാരനുമായ സജിദാസ് മോഹൻ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി ആളുകൾ ചിത്രകല ക്യാമ്പ് സന്ദർശിച്ചു.
What's Your Reaction?






