അയ്യപ്പന്‍കോവിലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
അയ്യപ്പന്‍കോവിലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ഇടുക്കി: അയ്യപ്പന്‍കോവില്‍ ചിന്നസുല്‍ത്താനിയായില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിന്നസുല്‍ത്താനി സ്വദേശി അലന്‍തലയര്‍ വീട്ടില്‍ മദന്‍കുമാറാണ് ഭാര്യ ശരണ്യയെ ആക്രമിച്ചത്. സംഭവത്തില്‍ ഉപ്പുതറ പൊലീസ് മദന്‍കുമാറിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ ശരണ്യ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11:30ഓടെയാണ് സംഭവം. ജോലിസ്ഥലത്തുനിന്ന് മദ്യപിച്ച് വീട്ടിലെത്തിയ മദന്‍കുമാര്‍ കൈയില്‍ കരുതിയ വാക്കത്തി ശരണ്യയ്ക്കുനേരെ പാഞ്ഞെത്തിയെങ്കിലും മുന്‍വശത്തെ വാതില്‍ പൂട്ടി. തുടര്‍ന്ന് ഇയാള്‍ പിന്‍വശത്തെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ശരണ്യ മുന്‍വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഓടിയെങ്കിലും പിന്നാലെവന്ന പ്രതി വെട്ടിക്കുകയായിരുന്നു. ഇയാളെ പിടിച്ചുമാറ്റുന്നതിനിടെ അയല്‍വാസികളായ സഫിയ, മുഹമ്മദ് എന്നിവര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ മദന്‍കുമാറിനെ പിടിച്ചുകെട്ടി പൊലീസില്‍ വിവരമറിയിച്ചു.
തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ശരണ്യയെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഉപ്പുതറ സിഎച്ച്‌സിയിലും തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മദന്‍കുമാര്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതായും ശരണ്യയെ മര്‍ദിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ക്കെതിരെ ബന്ധുക്കള്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?

