കൊന്നത്തടി പഞ്ചായത്ത് മുക്കുടം വാര്‍ഡ് എഡിഎസ് വാര്‍ഷികഘോഷം നടത്തി
കൊന്നത്തടി പഞ്ചായത്ത് മുക്കുടം വാര്‍ഡ് എഡിഎസ് വാര്‍ഷികഘോഷം നടത്തി
ഇടുക്കി: കൊന്നത്തടി പഞ്ചായത്ത് മുക്കുടം വാര്‍ഡ് എഡിഎസ് വാര്‍ഷികഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പത്ത് ലക്ഷം രൂപക്ക് മുകളില്‍ നിക്ഷേപം സമാഹരിച്ച കുടുംബശ്രീ യൂണിറ്റുകളെയും യോഗത്തില്‍ അനുമോദിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടത്തി. പഞ്ചായത്തംഗം പി കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എഡിഎസ് പ്രസിഡന്റ് വിജി ഗോപി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി കെ കെ, എഡിഎസ് സെക്രട്ടറി റോസമ്മ മാത്യു, അശ്വതി വൈശാഖ്, ഷൈല വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

