കട്ടപ്പന മാര്‍ക്കറ്റ് നവീകരണം തടഞ്ഞ് വ്യാപാരി വ്യവസായി സമിതി: നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം

കട്ടപ്പന മാര്‍ക്കറ്റ് നവീകരണം തടഞ്ഞ് വ്യാപാരി വ്യവസായി സമിതി: നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം

Sep 13, 2025 - 16:58
 0
കട്ടപ്പന മാര്‍ക്കറ്റ് നവീകരണം തടഞ്ഞ് വ്യാപാരി വ്യവസായി സമിതി: നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം
This is the title of the web page

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ നഗരസഭ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയ രീതിയിലാണെന്ന് ആരോപിച്ചു വ്യാപാരി വ്യവസായി സമിതി നവീകരണ പ്രവര്‍ത്തനം തടഞ്ഞു. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് നഗരസഭയുടെ ഭാഗത്തുനിന്ന് മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രധാനമായും മാര്‍ക്കറ്റിനുള്ളിലെ റോഡിന്റെ തകര്‍ന്ന ഭാഗങ്ങളുടെ കോണ്‍ക്രീറ്റിങ് ആണ് നടക്കുന്നത്. ഈ നിര്‍മാണ പ്രവര്‍ത്തനത്തിലാണ് അശാസ്ത്രീയത ചൂണ്ടിക്കാട്ടി സമിതി രംഗത്തുവന്നിരിക്കുന്നത്. പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഏറ്റവും തകര്‍ന്നു കിടക്കുന്ന ഭാഗം ഒഴിവാക്കി കുഴപ്പമില്ലാത്ത ഭാഗത്തെ കോണ്‍ക്രീറ്റുകള്‍ ഇളക്കി നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രീറ്റ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ട് വാര്‍ക്കകമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ നവീകരിക്കാതെ യാതൊരു കുഴപ്പവുമില്ലാത്ത ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് പൊട്ടിച്ച് വീണ്ടും നവീകരിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇതില്‍ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. എന്നാല്‍ അപാകതകള്‍ പരിഹരിച്ച് നിര്‍മാണം പുനരാരംഭിക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് ആരോപിച്ചു. നവീകരണ സമയത്ത് ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തില്ല, ഇതുകൂടാതെ കട്ടപ്പന, കല്ലുകുന്ന്, കെഎസ്ഇബി എന്നീ ഭാഗങ്ങളില്‍ നിന്ന് വലിയ രീതിയില്‍ മഴ വെള്ളം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഒഴുകി എത്തുന്നുണ്ട് ഇതിനും പരിഹാരമില്ല. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ മഴ കാലത്ത് വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. നഗരത്തിലെ റോഡുകളുടെയും മാര്‍ക്കറ്റിലെയും ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് സമിതി നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കിയതിനുശേഷമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നഗരസഭ അടിയന്തരമായി കൃത്യമായ നവീകരണം നടത്തിയില്ലെങ്കില്‍ വന്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow