കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ പിള്ളേരോണം ആഘോഷിച്ചു

കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ പിള്ളേരോണം ആഘോഷിച്ചു

Jul 30, 2026 - 16:07
 0
കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ പിള്ളേരോണം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ഓണത്തിന്റെ വരവറിയിക്കുന്ന പിള്ളേരോണം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍. കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കര്‍ക്കടകത്തിലെ തിരുവോണദിവസമാണ്  പിള്ളേരോണമായി ആഘോഷിക്കുന്നത്. പഴയകാലത്ത് ഈ ദിനം മുതല്‍ പൂക്കളമൊരുക്കിയും ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമായിരുന്നു. മഹാവിഷ്ണു ബാലരൂപത്തില്‍ മഹാബലിയെ സമീപിച്ചുവെന്ന വിശ്വാസത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് കര്‍ക്കടക മാസത്തിലെ  തിരുവോണം. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞൊരു വര്‍ഷത്തിനായുള്ള പ്രാര്‍ഥനകളോടെയാണ് ഈ ദിനം കേരളീയര്‍ ആചരിച്ചിരുന്നത്  ഈ പാരമ്പര്യം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായാണ് പിള്ളേരോണം നടത്തുന്നതെന്ന് പ്രഥമാധ്യാപിക ലിന്‍സി ജോര്‍ജ്  പറഞ്ഞു. പൂക്കളമൊരുക്കല്‍, ഓണപ്പാട്ടുകള്‍, ഓണക്കളികള്‍, ഓണസന്ദേശം പങ്കുവയ്ക്കല്‍, ഓണസദ്യ എന്നിവയും നടത്തി. ഹെഡ്മിസ്ട്രസ് ലിന്‍സി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ജില്‍ബിന്‍ ജോര്‍ജ്, അധ്യാപകരായ വിഷ്ണു ഗോപാലന്‍, അമലു മാത്യു, ജിയോ സെബാസ്റ്റ്യന്‍, ലിബിയ ജെയിംസ്, അനുഷ ഷാജി വിദ്യാര്‍ഥികളായ ഏയ്ന്‍ മിയ ജില്‍ബിന്‍, മിഥുല്‍ മനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow