മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ 6-ാം ചരമവാര്‍ഷികം ആചരിച്ചു 

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ 6-ാം ചരമവാര്‍ഷികം ആചരിച്ചു 

May 1, 2026 - 10:41
 0
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ 6-ാം ചരമവാര്‍ഷികം ആചരിച്ചു 
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ 6-ാമത് ചരമവാര്‍ഷിക അനുസ്മരണം വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്നു. രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ ഫാ.ജോസ് കരിവേലിക്കല്‍, വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടില്‍, ഫാ. ജോസഫ് തച്ചുക്കുന്നേല്‍, ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട് എന്നിവര്‍ പങ്കെടുത്തു. കോതമംഗലം രൂപത വിഭജിച്ച് 2003ല്‍ ഇടുക്കി രൂപത രുപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ ബിഷപ്പായി ചുമതലേറ്റ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2018വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 2018ല്‍ വിരമിച്ച അദ്ദേഹം 2020 മെയ് 1ന് അന്തരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow