റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഡയാലിസിസ് കിറ്റ് വിതരണം ജൂലൈ 1ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഡയാലിസിസ് കിറ്റ് വിതരണം ജൂലൈ 1ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ 2026-27 പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണ പദ്ധതിയായ ഗിഫ്റ്റ് ഓഫ് ഹോപ്പ് ജൂലൈ 1ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ആരംഭിക്കും. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ അര്‍ഹരായ ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. ചികിത്സയുടെ സാമ്പത്തികഭാരം കുറയ്ക്കുകയും കൂടുതല്‍ രോഗികള്‍ക്ക് തുടര്‍ച്ചയായ ചികിത്സ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനസ് സിദ്ദിഖ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു അബ്രാഹം, അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജെയിംസ് കുര്യന്‍, സെക്രട്ടറി ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ അജോ അബ്രഹാം, അഡ്വ. ബേബി ജോസഫ്, ബൈജു അബ്രഹാം, മനോജ് അഗസ്റ്റിന്‍, ജോസഫ് ടോം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?