തൊപ്പിപ്പാളയില്‍ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ചയാള്‍ പിടിയില്‍
തൊപ്പിപ്പാളയില്‍ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ചയാള്‍ പിടിയില്‍
ഇടുക്കി: കാഞ്ചിയാര്‍ തൊപ്പിപ്പാളയിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ചയാള്‍ പിടിയില്‍.
തൊപ്പിപ്പാള സ്വദേശി അപ്പു ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിയാംപറമ്പില്‍ ബിജുവിന്റെ തോട്ടത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് അപ്പുവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപ്പുവിന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടിച്ച ഏലക്കായുടെ ശരവും കണ്ടെത്തി. മോഷ്ടിക്കുന്ന ഏലക്ക സ്വരാജിലുള്ള കടകളിലാണ് വില്‍പ്പന നടത്തുന്നത്.
What's Your Reaction?