കുമളി ചൈതന്യ ഫിലിം സൊസൈറ്റി പരിസ്ഥിതി ചലച്ചിത്രമേള തേക്കടിയില്‍ 18 മുതല്‍
കുമളി ചൈതന്യ ഫിലിം സൊസൈറ്റി പരിസ്ഥിതി ചലച്ചിത്രമേള തേക്കടിയില്‍ 18 മുതല്‍
ഇടുക്കി: കുമളി ചൈതന്യ ഫിലിം സൊസൈറ്റിയും പെരിയാര്‍ ടൈഗര്‍ റിസര്‍വും പെരിയാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന പരിസ്ഥിതി ചലച്ചിത്രമേള 18, 19, 20 തീയതികളില്‍ തേക്കടി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തില്‍ നടക്കും. സിനിമാ സംവിധായകന്‍ ഡോക്ടര്‍ ബിജു ഉദ്ഘാടനംചെയ്യും. പരിസ്ഥിതി വിഷയങ്ങള്‍ പ്രമേയം ആയിട്ടുള്ള ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഫിലിം, ഷോര്‍ട്ട് ഫിലിം എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പി യു സാജു ഐഎഫ്എസ് അധ്യക്ഷനാകും. പ്രമോദ് പി പി ഐഎഫ്എസ് മുഖ്യപ്രഭാഷണം നടത്തും. സമാപന യോഗം രാജു കെ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്യും. പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ലക്ഷ്മി ആര്‍ അധ്യക്ഷയാകും. സിനിമാ നിരൂപകന്‍ ഇ ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ജോണിക്കുട്ടി ജെ ഒഴുകയില്‍, എം സി രാജ നാരായണന്‍,സുരേഷ്ഇളമണ്‍, ഇ ജെ ജോസഫ് മുതലായവര്‍ പങ്കെടുക്കും, രാവിലെ 9. 30ന് ആരംഭിക്കുന്ന ചലച്ചിത്രമേളയില്‍ മൈ പെന്‍ഗ്വിന്‍ ഫ്രണ്ട്, ഡോ. ബിജു സംവിധാനം ചെയ്ത ഓറഞ്ച് മരങ്ങളുടെ വീട് എന്നീ കഥാചിത്രങ്ങളും റിവര്‍, ടൈനി വേള്‍ഡ്, വെഡിങ് ഇന്‍ ദി ഹില്‍സ് എന്നീ ഡോക്യുമെന്ററി ഫിലിമുകളും പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍ സദാശിവന്‍, സെക്രട്ടറി അഗസ്റ്റിന്‍ എം എ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ടി കെ മനോജ്, എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് പി വി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?