ചെറുതോണിയില്‍ എം പി എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു
ചെറുതോണിയില്‍ എം പി എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു
ഇടുക്കി: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി റെയ്‌സ് പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ ഓരോന്നായി പഠിച്ച് പരിഹരിച്ച് വിദ്യാഭ്യാസ നിലവാരം ഏറ്റവും മികച്ചതാക്കുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനായി. റോയി കെ പൗലോസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഷൈനി സജി, മിനി സാബു, എം കെ പുരുഷോത്തമന്‍, അഡ്വ. തോമസ് പെരുമന, എസ് ഡി അഗസ്റ്റിന്‍, ജോയി കൊച്ചുകരോട്ട്, എം ഡി അര്‍ജുനന്‍, ആഗസ്തി അഴകത്ത്, സി പി സലീം, അനില്‍ ആനിക്കനാട്ട്, ജെയ്‌സണ്‍ കെ ആന്റണി, കെ ബി സെല്‍വം, വര്‍ഗീസ് വെട്ടിയാങ്കല്‍, സണ്ണി കുഴികണ്ടം, റിന്‍സി സിബി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?