കഞ്ഞിക്കുഴി കീരിത്തോട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ 14 കുടുംബങ്ങള്‍
കഞ്ഞിക്കുഴി കീരിത്തോട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ 14 കുടുംബങ്ങള്‍
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട് ഗവ. എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ 14 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളും മലമുകളില്‍നിന്ന് ഭീമന്‍ പാറക്കല്ലുകള്‍ ഉരുണ്ടിറങ്ങി ജനവാസ മേഖലയിലേക്ക് പതിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഇത് പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മഴ കുറഞ്ഞാല്‍ ക്യാമ്പ് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രി മുതല്‍ മഴ വീണ്ടും ശക്തമായതോടെ ക്യാമ്പ് തുടരാന്‍ തീരുമാനിച്ചതായി പഞ്ചായത്തംഗം അറിയിച്ചു. നിലവില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കുപുറമേ ഭീഷണി നേരിടുന്ന കൂടുതല്‍ കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ദുരന്തനിവാരണ വിഭാഗവും പഞ്ചായത്ത് അധികൃതരും സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്്.
What's Your Reaction?