ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു: മുന്‍വര്‍ഷത്തെക്കാള്‍ സംഭരണശേഷിയില്‍ വന്‍ കുറവ്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു: മുന്‍വര്‍ഷത്തെക്കാള്‍ സംഭരണശേഷിയില്‍ വന്‍ കുറവ്

Aug 2, 2026 - 17:52
 0
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു: മുന്‍വര്‍ഷത്തെക്കാള്‍ സംഭരണശേഷിയില്‍ വന്‍ കുറവ്
This is the title of the web page

ഇടക്കി: സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുതി സ്രോതസ്സായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പിലും സംഭരണശേഷിയിലും ഗണ്യമായ കുറവ്. നിലവില്‍ 2340.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 37.48 ശതമാനം വെള്ളം മാത്രമാണ് റിസര്‍വോയറിലുള്ളത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 2376.20 അടിയും സംഭരണശേഷി 70.04 ശതമാനവുമായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പില്‍ 36.16 അടിയുടെ കുറവുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ വാര്‍ഷിക വൈദ്യുതിയുടെ 20 മുതല്‍ 30 ശതമാനം വരെ നല്‍കുന്നത് ഇടുക്കി പദ്ധതിയാണ്. കെഎസ്ഇബിയുടെ പ്രധാന ജലവൈദ്യുത പദ്ധതികളുടെ ആകെ വാര്‍ഷിക ഉല്‍പാദനശേഷിയായ 6,780 ദശലക്ഷം യൂണിറ്റില്‍ 2,398 ദശലക്ഷം യൂണിറ്റും ഇടുക്കി മാത്രമാണ് സംഭാവന ചെയ്യുന്നത്. ജില്ലയിലെ മറ്റ് പദ്ധതികളായ ലോവര്‍ പെരിയാര്‍ (493 ദശലക്ഷം യൂണിറ്റ്), പള്ളിവാസല്‍ (284), ചെങ്കുളം (182), പന്നിയാര്‍ (158), മലങ്കര എന്നിവ കൂടി ചേരുമ്പോള്‍ കെഎസ്ഇബിയുടെ ജലവൈദ്യുത ഉല്‍പാദനത്തിന്റെ 52 ശതമാനത്തോളവും ഇടുക്കി ജില്ലയില്‍നിന്നാണ്. ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനത്ത് പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയാണ് (1,338 ദശലക്ഷം യൂണിറ്റ്). ഇടമലയാര്‍ (380), കുറ്റ്യാടി (268) എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുതിക്ക് പുറമേ കായംകുളം താപനിലയം, സൗരോര്‍ജ പദ്ധതികള്‍, കേന്ദ്രവിഹിതം, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വൈദ്യുതി എന്നിവ വഴിയാണ് കേരളത്തിന്റെ മൊത്തം വൈദ്യുതി ആവശ്യകത നിറവേറ്റുന്നത്. അതിനാല്‍ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് സംസ്ഥാനത്തിന്റെ വൈദ്യുതി ഭദ്രതയില്‍ നിര്‍ണായകമാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow