നെടുങ്കണ്ടം ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്: 66,600 രൂപ പിടികൂടി
നെടുങ്കണ്ടം ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്: 66,600 രൂപ പിടികൂടി

ഇടുക്കി: നെടുങ്കണ്ടം ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ.് 66,600 രൂപ പിടികൂടി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ജോയിന്റ് ആര്‍ടിഒ ഓഫീസറുടെ യാത്രയയപ്പ് പരിപാടിക്കിടെയാണ് റെയ്ഡ് നടന്നത്. 16 ഉദ്യോഗസ്ഥരും 4 ഏജന്റുമാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഡ്രൈവിംങ് സ്‌കൂള്‍ ഏജന്റിന്റെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി പണം എത്തിച്ചതെന്നാണ് നിഗമനം. ഉദ്യേഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു.
What's Your Reaction?






