ചോറ്റുപാറ ഗവ. സ്‌കൂളില്‍ ഓഡിറ്റോറിയം, ടോയ്‌ലറ്റ് നിര്‍മാണം: ജോലി പൂര്‍ത്തികരിക്കാതെ  ബില്ല് മാറിയതായി പരാതി

ചോറ്റുപാറ ഗവ. സ്‌കൂളില്‍ ഓഡിറ്റോറിയം, ടോയ്‌ലറ്റ് നിര്‍മാണം: ജോലി പൂര്‍ത്തികരിക്കാതെ  ബില്ല് മാറിയതായി പരാതി

Jul 20, 2025 - 11:45
 0
ചോറ്റുപാറ ഗവ. സ്‌കൂളില്‍ ഓഡിറ്റോറിയം, ടോയ്‌ലറ്റ് നിര്‍മാണം: ജോലി പൂര്‍ത്തികരിക്കാതെ  ബില്ല് മാറിയതായി പരാതി
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ചോറ്റുപാറ ഗവ. ഹൈസ്‌കൂളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ ബില്ല് മാറിയതായി പരാതി. ഓപ്പണ്‍ ഓഡിറ്റോറിയം, ടോയ്‌ലറ്റുകള്‍ എന്നിവയുടെ നിര്‍മാണമാണ് മുടങ്ങിയത്. എല്ലാ വര്‍ഷവും സ്‌കൂളിനായി നിരവധി പദ്ധതികള്‍ അനുവദിക്കുന്നുണ്ടെങ്കിലും പലതും സമയബന്ധിതമായി പൂര്‍ത്തീകരിക്കാറില്ല. ചോറ്റുപാറ സ്‌കൂളിലെ മൂന്ന് പദ്ധതികളാണ് മുടങ്ങി കിടക്കുന്നത്. 2021-22 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് 10 ലക്ഷം അനുവദിച്ചു നിര്‍മിച്ച ടോയ്‌ലറ്റ് ഇതുവരെയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല. സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്ന കുഴി മൂടിയിട്ടുമില്ല. വാട്ടര്‍ ടാങ്കില്ലാതെ വെള്ളം മഴവെള്ള സംഭരണിയില്‍ നിന്ന് നേരിട്ട് ടോയ്‌ലറ്റിലേക്ക് എത്തിക്കുകയാണ്. പ്ലംബിങ് ജോലികള്‍ കൃത്യമായി ചെയ്യാത്തതിനാല്‍ വെള്ളം പുറത്തേക്ക് പോകുന്ന സാഹചര്യവുമാണ്. അതുപോലെ തന്നെ സ്‌കൂളിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ തൂണുകള്‍ കോണ്‍ക്രീറ്റു ചെയ്ത് കൃത്യമായി ഉറപ്പിച്ചിട്ടില്ല. മേല്‍കൂരയില്‍ നിന്ന് വീഴുന്ന മഴ വെള്ളം ഒഴുകി പോകുന്നതിനുള്ള പാത്തിയും വരാന്തകളില്‍ ടൈല്‍ ഇടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. എസ്എസ്‌കെ ഫണ്ടില്‍ ഉള്‍പ്പെടുത്തി മറ്റൊരു ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മാണം ആരംഭിച്ചെങ്കിലും പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ പദ്ധതി നിര്‍മാണത്തിന് അനുവദിച്ച മുഴുവന്‍ തുകയും മാറിയെടുതെന്നും വിവരം തിരക്കാന്‍ കരാറുകാരെ ബന്ധപ്പെട്ടാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow