കട്ടപ്പന ഉപജില്ലാ പ്രവര്‍ത്തി പരിചയമേള 15ന് മുരിക്കാട്ടുകുടി സ്‌കൂളില്‍
കട്ടപ്പന ഉപജില്ലാ പ്രവര്‍ത്തി പരിചയമേള 15ന് മുരിക്കാട്ടുകുടി സ്‌കൂളില്‍

ഇടുക്കി: കട്ടപ്പന ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയുടെയും ഐ ടി മേളയും 15ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 9ന് ചെയര്‍മാന്‍ സുരേഷ് കുഴിക്കാട്ടില്‍ പതാക ഉയര്‍ത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. വിവിധ സ്‌കൂളുകളില്‍ നിന്നായി 1500 ലേറെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. മേളയുടെ വിജയത്തിനായി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കെ.എല്‍ സുരേഷ് കൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ 50 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ കെ.എല്‍ സുരേഷ് കൃഷ്ണന്‍, കണ്‍വീനര്‍ ഡോ. വി.ജെ പ്രദീപ്കുമാര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഷിനു മാനുവല്‍ രാജന്‍, വൈസ് ചെയര്‍മാന്‍ പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ പി എസ് ലിറ്റിമോള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






