കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ അനധികൃത പാറഖനനം: പ്രതിഷേധവുമായി നാട്ടുകാര്‍
കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ അനധികൃത പാറഖനനം: പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാലിലെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ നടക്കുന്ന പാറപൊട്ടിക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇവിടെനിന്ന് പൊട്ടിച്ചെടുത്ത കല്ല് കൊണ്ടുപോകാനായി എത്തിച്ച ലോറി ആളുകള്‍ തടഞ്ഞു. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങിയതെന്നാണ് ആക്ഷേപം. വീട് നിര്‍മാണത്തിന് ബില്‍ഡിങ് പെര്‍മിറ്റിനൊപ്പം പാറപൊട്ടിക്കാനും സ്ഥലമുടമ അനുമതി സമ്പാദിച്ചിരുന്നു. പാറമടയുടെ അടിവശത്തായി 100ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പാറഖനനത്തിനായി പഞ്ചായത്തിനെയും റവന്യു, ജിയോളജി വകുപ്പുകളെ തെറ്റിദ്ധരിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു.
വീട് നിര്‍മിക്കാന്‍ 12 മെട്രിക് അടി കല്ല് പൊട്ടിക്കാനാണ് ജനുവരി 9വരെ അനുമതിയുള്ളത്. കൂടാതെ, കരിമരുന്ന് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഇത് ലംഘിച്ചാണ് ഘനനം നടക്കുന്നത്. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പൊട്ടിക്കല്‍ തുടരുന്നു. അനധികൃത ഖനനം തടയുമെന്ന് പഞ്ചായത്തംഗം ജാന്‍സി സ്റ്റീഫന്‍, ഊരുമൂപ്പന്‍ സുകുമാരന്‍ കുന്നുംപുറത്ത് എന്നിവര്‍ പറഞ്ഞു. കലക്ടര്‍, ജിയോളജി വകുപ്പ്, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
What's Your Reaction?