മുരിക്കാശേരി പൊലീസ് സ്റ്റേഷനില്‍ ക്രിസ്മസ് ആഘോഷിച്ചു
മുരിക്കാശേരി പൊലീസ് സ്റ്റേഷനില്‍ ക്രിസ്മസ് ആഘോഷിച്ചു
ഇടുക്കി: മുരിക്കാശേരി പൊലീസ് സ്റ്റേഷനില്‍ ക്രിസ്മസ് ആഘോഷം ഇടുക്കി അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍ ഉദ്ഘാടനംചെയ്തു. എല്‍എല്‍ബി പാസായ ആല്‍ബര്‍ട്ട് കെ സെബാസ്റ്റ്യനെ അനുമോദിച്ചു. എസ്എച്ച്ഒ സന്തോഷ് കെ എം അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്‌ഐ മണിയന്‍ കെ ഡി മുഖ്യപ്രഭാഷണം നടത്തി. എസ്‌ഐമാരായ ജോസഫ് കെ വി, റഷീദ് എ പി, അബ്ബാസ് ടി എം, എസ്.സിപിഒമാരായ ജോഫില്‍ ജോണ്‍, മനോജ് വര്‍ഗീസ്, മീനു എം സി, ഷിന്റോ, പിആര്‍ഒ ഹാജിറ ബീബി തുടങ്ങിയവര്‍ സംസാരിച്ചു. ബിജു, അഖില, ഷിജോ എന്നിവര്‍ ചേര്‍ന്ന് ഗാനമേള അവതരിപ്പിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
What's Your Reaction?