വണ്ടിപ്പെരിയാറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സാമൂഹികവിരുദ്ധര്‍ തീയിട്ടു
വണ്ടിപ്പെരിയാറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സാമൂഹികവിരുദ്ധര്‍ തീയിട്ടു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല റോഡില്‍ സ്പ്രിങ് റിസോര്‍ട്ടിന് മുന്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് സാമൂഹികവിരുദ്ധര്‍ തീയിട്ടതായി പരാതി. സംഭവത്തില്‍ കാറുടമ വണ്ടിപ്പെരിയാര്‍ എച്ച്പിസി സ്വദേശി രാജ പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ 2ഓടെയാണ് സംഭവം. സമീപത്തെ മാടക്കടയിലുണ്ടായിരുന്ന വ്യാപാരിയാണ് സംഭവം ആദ്യം കാണുന്നത്. ഇദ്ദേഹം സമീപവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരനായ രാജയുടെ കാറാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ റിസോര്‍ട്ട് അധികൃതരെ വിവരം അറിയിക്കുകയും ജീവനക്കാര്‍ ഓടിയെത്തി തീ അണയ്ക്കുകയുമായിരുന്നു. സംഭവത്തെകുറിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ താമസിക്കുന്ന മുറിയുടെ മുമ്പിലും റിസോര്‍ട്ടിലെ ബാറിന്റെ മുമ്പിലുമെത്തി ചിലര്‍ ബഹളം വച്ചിരുന്നതായി കണ്ടെത്തി. ഇതിനുശേഷമാണ് കാര്‍ കത്തിച്ചത്.
What's Your Reaction?






