ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചെറുതോണി പോലീസ് കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ചിത്രരചനാ മൽസരത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു.
10 മുതൽ 12 വയസ് വരെയുള്ള വിഭാഗത്തിൽ കട്ടപ്പന ഒസ്സാനം ഇഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളായ ഹരിപ്രിയ അജയ് , കൃഷ്ണപ്രിയ അജയ് , അയോണ മരിയ ജോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 13 മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അടിമാലി എസ് എൻ.ഡി.പി. ഹയർ സെക്കന്റി സ്ക്കൂളിലെ മാധവ് കൃഷ്ണ ജെ. ഒന്നാം സ്ഥാനവും പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശ്യാംകൃഷ്ണ റ്റി.എസ് രണ്ടാം സ്ഥാനവും കുളമാവ് നവോദയ വിദ്യാലയത്തിലെ എൽവിൻ എൻ വർഗീസ് മൂന്നാം സ്ഥാനവും നേടി. 16 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അറക്കുളം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ അപർണ്ണ അരുൺ ഒന്നാം സ്ഥാനവും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഡാൻ ബിജു രണ്ടാം സ്ഥാനവും മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ആഷ്ന ഷിബു മൂന്നാം സ്ഥാനവും നേടി. ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി.ഐ. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരായ കിരൺ കെ. പൗലോസ് , ജോമറ്റ് ജോർജ് , ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥരായ അമലു മാത്യു, ജോസ്ന ജോർജ് , ജാക്വലിൻ തങ്കച്ചൻ , ആഷ്ന ബേബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
What's Your Reaction?






