കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് വാഴത്തോപ്പില്‍ കിസാന്‍ മേള നടത്തി
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് വാഴത്തോപ്പില്‍ കിസാന്‍ മേള നടത്തി

ഇടുക്കി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് വാഴത്തോപ്പില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കിസാന്‍ മേള നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി. ഇടുക്കി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതാമോള്‍ സി എസ് പദ്ധതി വിശദീകരണം നടത്തി. കീടരോഗ നിയന്ത്രണം ഏലം കൃഷിയില്‍ എന്ന വിഷയത്തില്‍ ഡോ. സുധാകര്‍ സൗന്ദര്‍രാജ് ക്ലാസെടുത്തു. കാര്‍ഷിക മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കിസാന്‍ ഹെല്‍പ്പ് ഡെസ്‌ക്, കര്‍ഷകര്‍ വികസിപ്പിച്ച് എടുത്ത വിവിധ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം എന്നിവയും മേളയിലുണ്ടായിരുന്നു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, സിബിച്ചന്‍ തോമസ്, സിജി ചാക്കോ, രാജു കല്ലറയ്ക്കല്‍, വാഴത്തോപ്പ് കൃഷി ഓഫീസര്‍ റഷീദ് ടി എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






