കാമാക്ഷിയില്‍ അശാസ്ത്രീയ ചെക്ക്ഡാം നിര്‍മാണം: കനത്തമഴയില്‍ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി

കാമാക്ഷിയില്‍ അശാസ്ത്രീയ ചെക്ക്ഡാം നിര്‍മാണം: കനത്തമഴയില്‍ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി

Aug 2, 2026 - 17:31
 0
കാമാക്ഷിയില്‍ അശാസ്ത്രീയ ചെക്ക്ഡാം നിര്‍മാണം: കനത്തമഴയില്‍ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ് തോട്ടില്‍ അശാസ്ത്രീയമായി നിര്‍മിച്ച ചെക്ക്ഡാം കനത്ത മഴയില്‍ പ്രദേശത്ത് വെള്ളപ്പൊക്കത്തിനിടയാക്കി. തോടിന് നടുവില്‍ നീരൊഴുക്കിന് തടസ്സമാകുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന തൂണുകളില്‍ മാലിന്യം അടിഞ്ഞുകൂടിയതാണ് നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണം. ഇതോടെ സമീപത്തെ വീടുകളിലും ഏക്കറക്കണക്കിന് കൃഷിസ്ഥലത്തും വെള്ളം കയറി നാശനഷ്ടമുണ്ടായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം മാണി മൈക്രോ ഇറിഗേഷന്‍ പദ്ധതി എന്ന പേരില്‍ ഏഴു കോടിയിലേറെ രൂപ ചെലവഴിച്ചാണ് പാറക്കടവില്‍ പദ്ധതി നടപ്പിലാക്കിയത്. തോടിന് നടുവില്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകള്‍ ഉടന്‍ നീക്കം ചെയ്ത് ബദല്‍ സംവിധാനം ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് കാട്ടുപാലം, മഹേഷ് മാത്യു, പഞ്ചായത്തംഗങ്ങളായ ജോബിന്‍ മാത്യു, സോണിയ തോമസ്, അഡ്വ. ഷെബിന്‍ തോമസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow