തമിഴ്‌നാട് ഷട്ടര്‍ തുറന്നില്ല: കുമളിയില്‍ മണ്‍തിട്ട ഇടിഞ്ഞ് കനാലില്‍ പതിച്ചു 

തമിഴ്‌നാട് ഷട്ടര്‍ തുറന്നില്ല: കുമളിയില്‍ മണ്‍തിട്ട ഇടിഞ്ഞ് കനാലില്‍ പതിച്ചു 

Aug 3, 2026 - 10:51
 0
തമിഴ്‌നാട് ഷട്ടര്‍ തുറന്നില്ല: കുമളിയില്‍ മണ്‍തിട്ട ഇടിഞ്ഞ് കനാലില്‍ പതിച്ചു 
This is the title of the web page

ഇടുക്കി: കുമളി കുളത്തുപ്പാലം, റോസാപ്പൂക്കണ്ടം മേഖലകളിലെ മഴവെള്ളം ഒഴുകി തേക്കടി കനാലില്‍ ചേരുന്ന ഭാഗത്തെ ഷട്ടര്‍ തമിഴ്‌നാട് തുറക്കാത്തതിനാല്‍ മണ്‍തിട്ട തകര്‍ന്ന് വെള്ളം കനാലിലേക്ക് ഒഴുകി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളിയാഴ്ച 932 മില്ലിമീറ്ററും പെരിയാര്‍ വനമേഖലകളില്‍ 117.4 മില്ലിമീറ്റര്‍ മഴയും പെയ്തതിരുന്നു. കുമളി ഉള്‍പ്പെടുന്ന ജനവാസ മേഖലയില്‍ 89 മില്ലിമീറ്റര്‍ മഴയും പെയ്തു. ഈ ജലവും മുല്ലപ്പെരിയാര്‍ ഡാമിലേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ പെയ്ത കനത്ത മഴ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഞായറാഴ്ച ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച 117.4 അടിയാണ് ഡാമിലെ ജലനിരപ്പ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow