വിനോദസഞ്ചാരികള്‍ക്കും റൈഡര്‍മാര്‍ക്കും നേരെയുള്ള അതിക്രമം: കട്ടപ്പന മൗണ്ടന്‍ റോയല്‍ ബുള്ളറ്റ് ക്ലബ് 21ന് വാഗമണ്‍, പരുന്തുംപാറ, തേക്കടി എന്നിവിടങ്ങളിലേക്ക് പ്രതിഷേധ റൈഡ് നടത്തും
വിനോദസഞ്ചാരികള്‍ക്കും റൈഡര്‍മാര്‍ക്കും നേരെയുള്ള അതിക്രമം: കട്ടപ്പന മൗണ്ടന്‍ റോയല്‍ ബുള്ളറ്റ് ക്ലബ് 21ന് വാഗമണ്‍, പരുന്തുംപാറ, തേക്കടി എന്നിവിടങ്ങളിലേക്ക് പ്രതിഷേധ റൈഡ് നടത്തും
ഇടുക്കി: ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും റൈഡര്‍മാര്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കട്ടപ്പന മൗണ്ടന്‍ റോയല്‍ ബുള്ളറ്റ് ക്ലബ് 21ന് വാഗമണ്‍, പരുന്തുംപാറ, തേക്കടി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് റൈഡുകള്‍ സംഘടിപ്പിക്കും. രാവിലെ 10ന് കട്ടപ്പനയില്‍നിന്ന് പുറപ്പെടുന്ന റൈഡില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നായി 100ലേറെ പേര്‍ അണിനിരക്കും. ഉച്ചയ്ക്ക് 1ന് വാഗമണ്ണിലും തുടര്‍ന്ന് പരുന്തുംപാറയിലുമെത്തി വൈകിട്ട് തേക്കടിയില്‍ സമാപിക്കും. സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാരികളുടെയും റൈഡര്‍മാരുടെയും പ്രിയ ഇടമായ ഇടുക്കിയില്‍ എത്തുന്നവര്‍ തുടര്‍ച്ചയായി അതിക്രമത്തിനിരയാകുന്നു. ഏറ്റവുമൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രത്ത് റൈഡര്‍മാര്‍ അക്രമത്തിനിരയായി. ഇത് തടയാന്‍ ടൂറിസം പൊലീസ് സ്റ്റേഷനോ ഔട്ട് പോസ്റ്റുകളോ ജില്ലയിലില്ല. മൂന്നാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ അക്രമത്തിനിരയാകുന്നു. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകും. സഞ്ചാരികള്‍ ഇവിടേയ്ക്ക് വരാത്ത സ്ഥിതിയുണ്ടാകും. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രി, ടൂറിസം മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോയല്‍ ജോസ്, ബിനോയി കുര്യക്കോസ്, സജിദാസ് മോഹന്‍, ജിനു രവി, ജോജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?