കൂട്ടാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

കൂട്ടാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

Jul 30, 2026 - 11:10
 0
കൂട്ടാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
This is the title of the web page

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. കൂട്ടാര്‍ ചക്കുകുളംപടി ആടിമാക്കല്‍ ആരോമലിനെ (23) യാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ സുഹൃത്തായ പ്രതി അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. നെടുങ്കണ്ടം എസ്എച്ച്ഒ ആയിരുന്ന ജെര്‍ലിന്‍ വി സ്‌കറിയയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow