ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച ഹോസ്റ്റല്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലാണ് പൈനാവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷനായി. വാര്‍ഡന്‍ ഉമേഷ് എ സി യെ ചടങ്ങില്‍ ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എസ്, ജോയിന്റ് സെക്രട്ടറി സിദ്ധാര്‍ഥന്‍ എം ആര്‍, അധ്യാപകരായ ഡോ. രഘുനാഥന്‍ രാജേഷ്, ഡോ ഡോളിമേരി, മധു കെ പി, ഡോ. വിജയാനന്ദ് കെ എസ്, ഡോ. ശ്രീനി കെ ജി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഫിലുമോന്‍ ജോസഫ്, സത്യനാഥ് വി, വനിത പൊലീസ് എസ്എച്ച്ഒ ജമില, യൂണിയന്‍ വൈസ് ചെയര്‍മാന്‍ സഫാ മീര സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?