ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് നടത്തി
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് നടത്തി
ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെസ്റ്റാ ഡെല്‍ ഗസ്റ്റോ എന്ന പേരില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. സ്റ്റാന്‍ലി ചരമ്മേല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുക, വിവിധ പ്രദേശങ്ങളിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുക, സഹകരണ മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ തരത്തിലും നിറത്തിലുമുള്ള പുട്ട്, ദോശ, അപ്പം, കൊഴുക്കട്ട, വട്ടയപ്പം, ഇലയട, ചക്ക വിഭവങ്ങള്‍, ജ്യൂസുകള്‍, സ്‌ക്വാഷുകള്‍, വിവിധയിനം പഴങ്ങള്‍ എന്നിവയുള്‍പ്പെടെ പരമ്പരാഗതവും ആരോഗ്യപ്രദവുമായ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ മേളയില്‍ ഒരുക്കിയിരുന്നു. ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു അധ്യക്ഷയായി. അധ്യാപകരായ ഷൈനി മാത്യു, റിജിമോള്‍ തോമസ്, സുമി എബ്രഹാം, സിസ്റ്റര്‍ നിക്ലമോസ്, രാജി പി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?