വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക് കോളേജില്‍ ഇന്റേണല്‍ റോഡും കണ്‍സ്യൂമര്‍ ക്ലബ്ബും ഉദ്ഘാടനംചെയ്തു
വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക് കോളേജില്‍ ഇന്റേണല്‍ റോഡും കണ്‍സ്യൂമര്‍ ക്ലബ്ബും ഉദ്ഘാടനംചെയ്തു
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇന്റേണല്‍ റോഡും പുതുതായി ആരംഭിച്ച കണ്‍സ്യൂമര്‍ ക്ലബ്ബും അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മണിമേഖല മുഖ്യപ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി എ അബ്ദുള്‍ റഷീദ്, വനിത മുരുകന്‍, പഞ്ചായത്തംഗം നജീബ് തേക്കിന്‍കാട്ടില്‍, പീരുമേട് സപ്ലൈ ഓഫീസര്‍ എം ഗണേശന്‍, പിടിഎ സെക്രട്ടറി ജോണ്‍സണ്‍ ആന്റണി, ജോയിന്റ് സെക്രട്ടറി ജാന്‍സി ആന്റണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?