അന്തരിച്ച മുനിയറ ഗവ. ഹൈസ്‌കൂള്‍ ജീവനക്കാരി പെണ്ണമ്മ ദേവസ്യയ്ക്ക് വിടനല്‍കി നാട്
അന്തരിച്ച മുനിയറ ഗവ. ഹൈസ്‌കൂള്‍ ജീവനക്കാരി പെണ്ണമ്മ ദേവസ്യയ്ക്ക് വിടനല്‍കി നാട്
ഇടുക്കി: അന്തരിച്ച മുനിയറ ഗവ. ഹൈസ്‌കൂളിലെ പാചക തൊഴിലാളി പെണ്ണമ്മ ദേവസ്യയ്ക്ക് കണ്ണീരോടെ വിട നല്‍കി വിദ്യാര്‍ഥികളും അധ്യാപകരും. അര്‍ബുദബാധിതയായി ചികിത്സലിരിക്കെ ബുധനാഴ്ചയോടെയാണ് അന്ത്യം. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചുവര്‍ഷത്തിനുശേഷം ജോലിയില്‍ പ്രവേശിച്ച പെണ്ണമ്മ ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു. വൈകുന്നേരംവരെ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചിരുന്നു. രണ്ടുമാസത്തിലേറെയായി ചികിത്സയിലായിരുന്നു. മൃതദേഹം സ്‌കൂള്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
What's Your Reaction?