മലയോര ഹൈവേ: പാലാക്കടയില്‍ സര്‍വേ നടത്തി
മലയോര ഹൈവേ: പാലാക്കടയില്‍ സര്‍വേ നടത്തി

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം നിര്‍ത്തിവച്ച കാഞ്ചിയാര്‍ പള്ളിക്കവലയിലും പാലാക്കടയിലും താലൂക്ക് സര്‍വേയര്‍ അജയകുമാറും സംഘവും റോഡ് പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സര്‍വേ. പ്രദേശവാസി ഹൈക്കോടതിയെ സമീപിച്ചതോടെ പാലാക്കട മുതല്‍ 500 മീറ്റര്‍ ഭാഗത്തെ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ സിപിഐഎം ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
15 മീറ്റര്‍ വീതിയില്‍ ഇവിടെ റോഡ് പുറമ്പോക്ക് ഉണ്ടെന്ന് പിഡബ്ല്യുഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് സര്‍വേയറെ നിയോഗിച്ചത്.
200 മീറ്റര്‍ ഭാഗം ടാര്‍ ചെയ്‌തെങ്കിലും വശങ്ങളില്‍ ഐറിഷ്ഓടയും സംരക്ഷണ ഭിത്തിയും പൂര്‍ത്തിയായിട്ടില്ല. 300 മീറ്റര്‍ ഭാഗത്തെ നിര്‍മാണം പൂര്‍ണമായി മുടങ്ങി. രണ്ട് കലുങ്കുകള്‍ ഉള്‍പ്പെടെ ഈ ഭാഗങ്ങളില്‍ നിര്‍മ്മിക്കാനുണ്ട്.
What's Your Reaction?






