മുരിക്കാട്ടുകുടി സ്‌കൂളില്‍ വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 23ന്
മുരിക്കാട്ടുകുടി സ്‌കൂളില്‍ വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 23ന്

ഇടുക്കി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയും കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 23ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 'അമ്മയ്‌ക്കൊരു കരുതല്‍' പദ്ധതിയുടെ ഭാഗമായാണ് പരിപാടി. നിര്‍ധന കുടുംബങ്ങളിലെ 40 നും 60 വയസിനുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയാണ് ഉദ്ദേഹം. യൂട്രസ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍, അനിയന്ത്രിയ രക്തസ്രാവം തുടങ്ങിയവ നിര്‍ണയിക്കാനുള്ള പരിശോധന നടത്തും. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. രോഗം സ്ഥിരീകരിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ലോക്‌ഷോര്‍ ആശുപത്രിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയിലൂടെ സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും. ബിപിഎല്‍ കാര്‍ഡില്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കും.
സംസ്ഥാനത്തുടനീളം 5000 വനിതകളെ പരിശോധനയ്ക്ക് വിധേയരാക്കുകയും 500പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446006631. വാര്‍ത്താസമ്മേളനത്തില്‍ ലേക്‌ഷോര്‍ സിഇഒ ജയേഷ് വി നായര്‍, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ അനില്‍കുമാര്‍ ടി, എജിഎം അനു എസ് കടയത്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






