ചക്കുപള്ളത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

ചക്കുപള്ളത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

Sep 18, 2026 - 14:11
 0
ചക്കുപള്ളത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
This is the title of the web page

ഇടുക്കി: അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മയും കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റുംചേര്‍ന്ന് ചക്കുപള്ളത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. വണ്ടന്‍മേട് സിഎച്ച്‌സിയുടെയും ജില്ലാ ആശുപത്രി മൊബൈല്‍ യൂണിറ്റിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍ 150ലേറെ പേര്‍ പങ്കെടുത്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ ബൈജു ഉദ്ഘാടനംചെയ്തു. കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് റെജി മാത്യു അധ്യക്ഷനായി. സ്‌നേഹക്കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി ജനറല്‍ സെക്രട്ടറി ജോസുകുട്ടി പയ്യെലുമുറിയില്‍, സെക്രട്ടറി ജോഷി പുതിയാപറമ്പില്‍, സുരേഷ് പി കെ എന്‍, കൂട്ടായ്മ രക്ഷാധികാരി ബാബു സുരഭി, മോളിക്കുട്ടി ജോസഫ്, ബിന്‍സി സജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി മൊബൈല്‍ യൂണിറ്റിലെ ഡോ. മീര മാത്യു, സ്മിത ടി, രമ്യ ജോയി, സന്ധ്യാമോള്‍, നേത്ര പരിശോധന വിഭാഗത്തിലെ മരിയ ടി സാജന്‍, ഷഹാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow