ഇതള്‍ക്കൂട്ടം തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് കാഞ്ചിയാറില്‍ തുടങ്ങി
ഇതള്‍ക്കൂട്ടം തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് കാഞ്ചിയാറില്‍ തുടങ്ങി

ഇടുക്കി: ബോധി ഗ്രന്ഥശാല, ആല്‍ഫ തിയറ്റേഴ്‌സ്, ഇതള്‍ ബാലവേദി, സമത വനിതാവേദി എന്നിവര്‍ ചേര്‍ന്ന് ഇതള്‍ക്കൂട്ടം തിയറ്റര്‍ വര്‍ക്ക്‌ഷോപ്പിന് കാഞ്ചിയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ തുടക്കമായി. കേന്ദ്ര കലാസമിതി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി പാര്‍വതി ശ്യാം അധ്യക്ഷയായി. മോബിന്‍ മോഹന്‍, ജയിംസ് പി ജോസഫ്, സിറിള്‍ ജേക്കബ്, ടി.കെ രാമചന്ദ്രന്‍, ജോര്‍ജ് മാണി, സല്‍മ ശ്യാം, അനന്ത ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പുതുതലമുറയിലെ ലഹരി വ്യാപനത്തിനെതിരെ 'ജീവിതമാണ് ലഹരി' എന്ന മുദ്രാവാക്യവുമായി 29 വരെയാണ് ക്യാമ്പ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദിത് കൃഷ്ണയാണ് ഡയറക്ടര്‍. മുപ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു.
What's Your Reaction?






