പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ ദീപം തെളിയിച്ചു
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ ദീപം തെളിയിച്ചു

ഇടുക്കി: കാശ്മീര്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റികള്‍ ദീപങ്ങള്‍ തെളിച്ച് മൗനജാഥ നടത്തി. പെട്രോള്‍ പമ്പ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ജാഥയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കോഴുവമക്കല്‍, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, നേതാക്കളായ പി എ അബ്ദുള്‍ റഷീദ്, ഗണേശന്‍, ശാരി ബിനു ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






