വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ വ്യാപാര വ്യവസായി സമിതി 

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ വ്യാപാര വ്യവസായി സമിതി 

Aug 5, 2024 - 23:47
 0
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ വ്യാപാര വ്യവസായി സമിതി 
This is the title of the web page

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈകോര്‍ത്ത് വ്യാപാര വ്യവസായി സമിതി.  ഇതിന്റെ ഭാഗമായി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി സമിതിയുടെ നേതൃത്വത്തില്‍  14 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഒരു  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വീട് എന്ന രീതിയിലാണ് വീട് നല്‍കുന്നത്. ഇതിനായിയുള്ള പണം ദുരിതാശ്വാസ ഫണ്ട് സമാഹരണം വഴി കണ്ടെത്തും. വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണത്തില്‍  നഗരത്തിലെ വ്യാപാരികള്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന്  സമിതി ജില്ലാ വൈസ് പ്രസിഡന്റ്  മജീഷ് ജേക്കബ്ബ് പറഞ്ഞു. ആഗസ്റ്റ് രണ്ടാം തീയതി മുതലാണ് ഫണ്ട് സമാഹരണം ആരംഭിച്ചത് . വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ എം ആര്‍ അയ്യപ്പന്‍കുട്ടി, ഷിനോജ് ജി എസ്, റെജികുമാര്‍, എം ജഹാംഗീര്‍, പി എം ഷെഫീക്ക്, പി ജെ സജീവ് എന്നിവര്‍ ധനസമാഹരണ പരിപാടിക്ക് നേതൃത്വം നല്‍കി

What's Your Reaction?

like

dislike

love

funny

angry

sad

wow